13 November Wednesday

യുഎസിലേക്ക് നുഴഞ്ഞുകയറാന്‍ നീക്കമെന്നാരോപണം: 310 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

ന്യൂഡല്‍ഹി>  അമേരിക്കയിലേക്ക് നുഴഞ്ഞുകയറാന്‍വേണ്ടി അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് സ്ത്രീകളടക്കം 310 ഇന്ത്യക്കാരെ മെക്സിക്കോ തിരിച്ചയച്ചു. പ്രത്യേക വിമാനത്തില്‍ ഇവരെ  ഡല്‍ഹിയിലെത്തിച്ചു.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയുംപേരെ വിമാനത്തില്‍ മെക്സിക്കോ മടക്കി അയക്കുന്നത്. അമേരിക്കന്‍ പ്രസി‍ഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് മെക്സിക്കോ എമി​ഗ്രേഷന്‍ അധികൃതരുടെ നടപടി. ഇന്ത്യക്കാരെ തിരിച്ചയച്ചത് മനുഷ്യക്കടത്തുകാര്‍ക്ക് ശക്തമായ സന്ദേശം നല്‍കുമെന്ന് അമേരിക്ക പ്രതികരിച്ചു.


പ്രധാന വാർത്തകൾ
 Top