20 November Wednesday

മെഹുൾ ചോക്‌സി പഞ്ചാബ്‌ സിന്ധ്‌ ബാങ്കിൽ നിന്നും തട്ടിച്ചത്‌ 44 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

മുംബൈ >  കോടികളുടെ വായ്‌പ തട്ടിപ്പ്‌ നടത്തി രാജ്യം വിട്ട രത്‌ന വ്യാപാരി മെഹുൾ ചോക്‌സി പഞ്ചാബ്‌ സിന്ധ്‌ ബാങ്കിൽ നിന്നും തട്ടിയത്‌ 44 കോടി രൂപ. പഞ്ചാബ്‌ നാഷണൽ ബാങ്കിൽ നിന്നും 13000 കോടിയുടെ വയ്‌പാതട്ടിപ്പ്‌ നടത്തി രാജ്യം വിട്ട നീരവ്‌ മോഡിയുടെ അമ്മാവനാണ്‌ മെഹുൾ . പഞ്ചാബ്‌ സിന്ധ്‌ ബാങ്കിൽ നിന്നും 44 കോടിയും വായ്‌പ എടുത്ത വിവരം ആദ്യമായാണ്‌ ബാങ്ക്‌  പുറത്തുവിടുന്നത്‌.  

 ആന്റിഗ്വയിലാണ്‌ മെഹുൾ ചോക്‌സി ഇപ്പോഴുള്ളത്‌. ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്‌ജലി ജെംസ്‌, ഗീതാഞ്‌ജലി എക്‌സ്‌പോർട്ട്‌സ്‌ തുടങ്ങിയ കമ്പനികളുടെ പേരിലാണ്‌ വായ്‌പകൾ അനുവദിച്ചത്‌.
 


പ്രധാന വാർത്തകൾ
 Top