22 August Thursday

വിധി അനുകൂലമായില്ല; സുപ്രീംകോടതി പരിസരത്ത‌് മധ്യവയസ‌്കന്റെ ആത്മഹത്യാശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

ന്യൂഡൽഹി> സുപ്രീംകോടതി പരിസരത്ത‌് മധ്യവയസ‌്കൻ കൈമുറിച്ച‌് ആത്മഹത്യയ‌്ക്ക‌് ശ്രമിച്ചു. ബിഹാറിലെ ദർഭംഗാ സ്വദേശിയായ ശിവേന്ദ്രത്സാ  (49) എന്നയാളാണ‌് സുപ്രീംകോടതിയ‌്ക്ക‌് പുറത്തുള്ള പുൽത്തകിടിയിൽ ആത്മഹത്യയ‌്ക്ക‌് ശ്രമിച്ചത‌്. സുരക്ഷാഉദ്യോഗസ്ഥർ ഇടപെട്ട‌് ഇയാളെ തടയുകയും പ്രാഥമിക ചികിത്സ നടത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ‌്തു.

സിആർപിഎഫിൽ കോൺസ‌്റ്റബിളായിരുന്ന ഇയാളെ നിർബന്ധിതമായി പിരിച്ചുവിട്ടതിനെ ചോദ്യം ചെയ‌്തുള്ള കേസ‌് പട‌്നാ ഹൈക്കൊടതി നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി വിധിക്ക‌് എതിരായ അപ്പീൽ സുപ്രീംകോടതിയും വെള്ളിയാഴ‌്ച്ച തള്ളി.  കോടതി തന്റെ ഭാഗം കേൾക്കാത്തതിനെ തുടർന്നുള്ള മനഃപ്രയാസത്തെ തുടർന്നാണ‌് ആത്മഹത്യയ‌്ക്ക‌് ശ്രമിച്ചതെന്ന‌് ഡൽഹി പൊലീസ‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top