27 February Thursday

നേപ്പാളില്‍ മലയാളികള്‍ മരിച്ച സംഭവം: നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയ്ക്ക്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

തിരുവനന്തപുരം > നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ എട്ട് മലയാളികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മരിച്ചവർ അടങ്ങിയ സംഘത്തിലെ മറ്റുള്ളവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുവാനും അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചു.

 മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ നേപ്പാൾ പൊലീസ്‌ മേധാവിയുമായി സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top