ന്യൂഡൽഹി
മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എൻസിപി അധ്യക്ഷൻ ശരത് പവാറും തിങ്കളാഴ്ച ചര്‍ച്ചനടത്തും. എൻസിപി കോർ കമ്മിറ്റി യോഗം പുണെയിൽ ചേർന്നതോടെയാണ് ഡൽഹിയിൽ ഞായറാഴ്ച നടക്കേണ്ട ചര്‍ച്ച തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരണത്തിനുള്ള എൻസിപി– കോൺഗ്രസ് ശ്രമം അന്തിമഘട്ടത്തിലാണ്. പൊതുമിനിമം പരിപാടി മുന്‍നിര്‍ത്തി യോജിക്കാനാണ് ശ്രമം. പൊതുമിനിമം പരിപാടിക്ക് രൂപം നൽകി. ഇനി ഉന്നത നേതൃത്വത്തിന്റെ അംഗീകാരം മതി. സഖ്യം യാഥാർഥ്യമായാൽ ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിക്കും. മുഖ്യമന്ത്രിപദത്തെച്ചൊല്ലിയാണ് ശിവസേന ബിജെപി സഖ്യം വിട്ടത്.
ബാൽ താക്കറെയുടെ ചരമവാർഷികദിനമായ ഞായറാഴ്ച ശിവസേന, ബിജെപി, എൻസിപി നേതാക്കൾ മുംബൈയിലെ ശിവാജി പാർക്കിലുള്ള സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ചു. സേനാനേതാക്കൾ പോയശേഷമാണ് ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കളെത്തിയത്. മടങ്ങുമ്പോൾ ശിവസേനാ പ്രവർത്തകർ ഫഡ്നാവിസിനെതിരെ മുദ്രാവാക്യമുയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..