22 October Tuesday

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒക്ടോബര്‍ 21ന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019

ന്യൂഡല്‍ഹി > മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒക്‌ടോബർ 21 ന്‌ നടക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായാണ് നടക്കുക. സെപ്റ്റംബര്‍ 27ന് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനതിയതി ഒക്ടോബര്‍ നാല്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ ഏഴ്.

90 സീറ്റുകളാണ് ഹരിയാണ നിയമസഭയിലുള്ളത്. 288ആണ് മഹാരാഷ്ട്രാ നിയമസഭയുടെ അംഗബലം.നവംബര്‍ രണ്ടിനാണ് ഹരിയാണാ നിയമഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്പതിനും. ബി ജെ പിയാണ് ഇരു സംസ്ഥാനങ്ങളിലും അധികാരത്തിലുള്ളത്. ഹരിയാണയില്‍ 1.82 കോടി വോട്ടര്‍മാരാണുള്ളത്. മഹാരാഷ്ട്രയില്‍ 8.9 കോടി വോട്ടര്‍മാരുണ്ട്. സ്ഥാനാര്‍ഥികള്‍ പ്രചരണത്തിന് എത്ര പണം ചിലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍നിന്ന് വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലേക്ക് അയക്കുമെന്നും സുനില്‍ അറോറ വ്യക്തമാക്കി.

കേരളത്തിലെ അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിലും ഇരു സംസ്ഥാനങ്ങൾക്കുമൊപ്പം തെരഞ്ഞെടുപ്പ്‌ നടക്കും.

ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങൾ:

അരുണാചൽ - 1
അസം - 4
ബിഹാർ - 5 (ഒരു ലോക്സഭാ തെരഞ്ഞെടുപ്പ്)
ഛത്തീസ്‍ഗഢ് - 1
കേരളം - 5
ഗുജറാത്ത് - 4
ഹിമാചൽപ്രദേശ് - 2
കർണാടക - 15
കേരളം - 5
മധ്യപ്രദേശ് - 1
മേഘാലയ - 1
ഒഡിഷ - 1
പുതുച്ചേരി - 1
പഞ്ചാബ് - 4
രാജസ്ഥാൻ - 2
സിക്കിം - 3
തമിഴ്‍നാട് - 2
തെലങ്കാന - 1
ഉത്തർപ്രദേശ് - 11

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top