24 August Saturday

ഗോഹത്യ ആരോപിച്ച് മദ്രസയ്‌ക്ക്‌ തീയിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

ന്യൂഡൽഹി > പശുവിനെ കൊന്നെന്ന‌് ആരോപിച്ച‌് ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിലെ ബെഹ്ത ഗ്രാമത്തിൽ ചൊവ്വാഴ്ച സംഘപരിവാർ പ്രവർത്തകർ മദ്രസ തല്ലിത്തകർത്ത് തീയിട്ടു. 60 കുട്ടികള്‍ പഠിക്കുന്ന മദ്രസയുടെ മതിൽക്കെട്ട‌് തകർത്ത് കല്ലേറുനടത്തിയശേഷമാണ് തീയിട്ട് നശിപ്പിച്ചത്. സംഭവസമയം കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

കഴിഞ്ഞദിവസം ഗ്രാമത്തിൽ മൂന്നിടത്ത‌് നിന്ന് മാട്ടിറച്ചി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.തുടർന്ന‌് ഇറച്ചിവെട്ടുകാരൻ മുഷ‌്താഖ‌് എന്നയാളെ പ്രതിയാക്കി  കേസെടുത്തു. ഇതിനു പിന്നാലെയാണ് ​ഒരു വിഭാ​ഗം സംഘടിച്ചെത്തി മദ്രസ ആക്രമിച്ചത്. സംഭവത്തില്‍ തിരിച്ചറിയാന്‍ കഴി‍ഞ്ഞിട്ടില്ലാത്ത  60 പേർക്കെതിരെ കേസെടുത്തെന്നും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തില്ലെന്നും പൊലീസ് അറിയിച്ചു. മേഖലയിൽ കനത്ത പൊലീസ‌് കാവലുണ്ട‌്. സര്‍ക്കാരിന്റെ അം​ഗീകാരമില്ലാത്ത മദ്രസയാണ് തകര്‍ത്തത് എന്നാണ് ഇപ്പോഴത്തെ പ്രചരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top