07 April Tuesday

മധ്യപ്രദേശിലും കോവിഡ് മരണം; രാജ്യത്ത് മരണസംഖ്യ 12 ആയി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

ഭോപ്പാല്‍ > കോവിഡ് 19 ബാധിച്ച് മധ്യപ്രദേശില്‍ ഒരാള്‍ മരിച്ചു. ഉജ്ജയിനിയില്‍ 63 വയസുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കോവിഡ് മരണമാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 11 ആയി.

മധ്യപ്രദേശില്‍ 5 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കമല്‍നാഥിന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനും രോഗ ബാധ കണ്ടെത്തി.  ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ മകളില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പടര്‍ന്നത്.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top