16 September Monday

രാജ്യത്തിന്റെ സാമ്പത്തികവളർച്ച ഇടിയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ന്യൂഡൽഹി > കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ (ജനുവരി–-മാർച്ച്‌) രാജ്യം നേടിയത്‌ 5.8 ശതമാനം വളർച്ചമാത്രം. 20 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. നിക്ഷേപ, നിർമിതോൽപ്പന്ന, കാർഷികോൽപ്പാദന മേഖലകളിലെ മാന്ദ്യമാണ്‌ ഇടിവിന്‌ പ്രധാന കാരണം. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018–-19) വളർച്ച 6.8 ശതമാനമായി ഇടിഞ്ഞു. 2017–-18ൽ ഇത്‌ 7.2 ശതമാനമായിരുന്നു.
 ജൂലൈയിൽ കാർ വിൽപ്പനയിൽ 2018ലെ ഇതേമാസത്തെ അപേക്ഷിച്ച്‌ 30.9 ശതമാനം ഇടിവുണ്ടായി. 20 വർഷത്തെ ഏറ്റവും വലിയ ഇടിവാണിത്‌. വാണിജ്യവാഹന വിൽപ്പനയിൽ 25.7 ശതമാനം ഇടിവുണ്ടായി. രാജ്യത്തെ ഏഴ്‌ പ്രധാന നഗരത്തിൽ 1.74 ലക്ഷം അപ്പാർട്ടുമെന്റ്‌ വിറ്റുപോയില്ല. ഇവയുടെ മൊത്തം മൂല്യം 1.77 ലക്ഷംകോടി രൂപയോളംവരും. സ്വകാര്യകമ്പനികൾ പ്രഖ്യാപിച്ച പുതിയ പദ്ധതികളിൽ തൊട്ടുമുൻ വർഷത്തെ അപേക്ഷിച്ച്‌ 50 ശതമാനം ഇടിവുണ്ടായി. ഇതിനിടെ, നടപ്പുവർഷത്തെ സാമ്പത്തിക വളർച്ച മൂഡീസ്‌ ഏജൻസി 6.2 ശതമാനമായി വെട്ടിക്കുറച്ചു. ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു.
 


പ്രധാന വാർത്തകൾ
 Top