19 June Wednesday

തമിഴ്‌നാട്ടിൽ നാലിടത്ത്‌ ഇടതുപക്ഷം വിജയത്തിലേക്ക്‌; നാഗപട്ടണത്ത്‌ ലീഡ്‌ ഒരു ലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ചെന്നൈ > തമിഴ്‌നാട്ടില്‍ നാല് മണ്ഡലങ്ങളില്‍ ഇടതുപക്ഷം വിജയത്തിലേക്ക്‌. മത്സരിക്കുന്ന നാല്‌ സീറ്റിലും സിപിഐ എമ്മും സിപിഐയും ലീഡ് ചെയ്യുകയാണ്‌. ഡിഎംകെ സഖ്യത്തിനൊപ്പമാണ് ഇടതുപക്ഷം മത്സരിച്ചത്. മധുരയില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി സു വെങ്കിടേശന്‍ 43,777 വോട്ടിന് മുന്നിലാണ്. എഡിഎംകെയാണ് രണ്ടാമത്. കോയമ്പത്തൂരില്‍ സിപിഐ എം സ്ഥാനാര്‍ത്ഥി പി ആര്‍ നടരാജന്‍ 58,505 വോട്ടിന് ലീഡ് ചെയ്യുന്നു.

സിപിഐ സ്ഥാനാര്‍ത്ഥി എം സെല്‍വരാജ് 10,6209 വോട്ടിന് നാഗപട്ടണം മണ്ഡലത്തില്‍ നിന്നും, സിപിഐയിലെ തന്നെ സുബ്ബരായന്‍ തിരുപ്പൂര്‍ മണ്ഡലത്തില്‍ 64,235 വോട്ടിനും ലീഡ് ചെയ്യുന്നു.

ഡിഎംകെ മുന്നണി 33 ഇടത്തും എഐഎഡിഎംകെ മൂന്ന് ഇടത്തും മറ്റുള്ളവര്‍ ഒരിടത്തും ലീഡ് ചെയ്യുകയാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top