23 May Thursday

വോട്ടിംഗ് യന്ത്രം കാര്യക്ഷമമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനായില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

പിണറായി> വോട്ടിംഗ് യന്ത്രങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ആര്‍ സി അമല ബേസിക് യുപി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വോട്ടിങ്ങ് യന്ത്രത്തെക്കുറിച്ച് നേരത്തെ തന്നെ പരാതിയുയര്‍ന്നതാണ്. തകരാറില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍  ഉറപ്പു വരുത്തേണ്ടതായിരുന്നു. ഞാന്‍ വോട്ടു ചെയ്ത ബൂത്തിലും യന്ത്രം തകരാറായി. സമീപ ബൂത്തിലും സമീപ പഞ്ചായത്തിലും യന്ത്രങ്ങള്‍ തകരാറായി പോളിംഗ് നടക്കാത്ത സ്ഥിതിയുണ്ടായി.

 സംസ്ഥാനത്താകെ യന്ത്രത്തിലെ തകരാറ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേണ്ടത്ര ഗൗരവത്തോടെ വോട്ടിംഗ് മെഷീന്റെ കാര്യം എടുത്തിട്ടില്ലെന്നതാണ് ഇത് തെളിയിക്കുന്നതെന്നും പിണറായി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top