06 December Monday

ഒത്തുതീർപ്പില്ലെങ്കിൽ ലോക്‌അദാലത്ത് വിധി പറയേണ്ട: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


ന്യൂഡൽഹി
കക്ഷികൾക്കിടയിൽ ഒത്തുതീർപ്പ്‌ ഉണ്ടാക്കാൻ പറ്റാത്ത കേസുകളുടെ വസ്‌തുതകൾ പരിശോധിച്ച്‌ അന്തിമ വിധി പുറപ്പെടുവിക്കാനുള്ള അധികാരം ലോക്‌അദാലത്തുകൾക്ക്‌ ഇല്ലെന്ന്‌ സുപ്രീംകോടതി. 1987ലെ ലീഗൽ സർവീസസ്‌ അതോറിറ്റി ആക്ട്‌ അനുസരിച്ച്‌ കക്ഷികൾക്കിടയിൽ ധാരണയോ ഒത്തുതീർപ്പോ ഉണ്ടാക്കാനാണ്‌ ലോക്‌അദാലത്തുകൾ ശ്രമിക്കേണ്ടത്‌. ഇതിന്‌ കഴിയാത്ത സാഹചര്യങ്ങളിൽ കേസുകൾ ബന്ധപ്പെട്ട കോടതികളിലേക്ക്‌ തിരിച്ചയക്കണം. ഒത്തുതീർപ്പാകാത്തവയിൽ അന്തിമതീർപ്പുണ്ടാക്കാനുള്ള അധികാരം ലോക്‌അദാലത്തുകൾക്കില്ല–- ജസ്‌റ്റിസുമാരായ എം ആർ ഷാ, എ എസ്‌ ബൊപ്പണ്ണ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top