23 January Sunday

കംപ്രസറിലൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റി; കരള്‍ തകര്‍ന്ന യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കൊല്‍ക്കത്ത> സുഹൃത്ത് തമാശയായി കംപ്രസറിലൂടെ ശരീരത്തിലേക്ക് കാറ്റ് അടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവ് മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഹൂഗ്ലി നോര്‍ത്ത് ബ്രൂക്ക് ചണമില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലിയാണ് (23) മരിച്ചത്.

സുഹൃത്തായ ഷഹ്‌സാദ് ഖാനാണ് കാറ്റടിച്ചുകയറ്റിയത്. അലി പ്രതിരോധിച്ചെങ്കിലും  ഷഹ്‌സാദ് വിടാന്‍ ഭാവമുണ്ടായിരുന്നില്ല. പെട്ടെന്ന് റഹ്മത്ത് അലി തളര്‍ന്നു വീഴുകയായിരുന്നു. രാത്രി ഷിഫ്റ്റില്‍ ജോലിക്കെത്തിയതായിരുന്നു റഹ്മത്ത് അലി. ഇയാളെ പിടികൂടി ഷഹ്‌സാദ് ഖാന്‍ മലദ്വാരത്തിലൂടെ കംപ്രസര്‍ ഉപയോഗിച്ച് ശരീരത്തിലേക്ക് വായു പമ്പ് ചെയ്യുകയായിരുന്നു

കാറ്റിന്റെ സമ്മര്‍ദത്തില്‍ അലിയുടെ കരള്‍ പൂര്‍ണമായും നശിച്ചു.  ഹൂഗ്ലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. എയര്‍ പമ്പ് ഉപയോഗിച്ച് മില്ലിലെ ചണം വൃത്തിയാക്കുന്നയാളാണ് ഷഹ്സാദ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top