17 February Sunday

ഗോവിന്ദ് പന്‍സാരെ വധം: നാലുപേര്‍കൂടി പിടിയിലായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2015

പൂനെ >മഹാരാഷ്ട്രയിലെ പ്രമുഖ സിപിഐ നേതാവും സാമൂഹികപ്രവര്‍ത്തകനുമായ ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍കൂടി പിടിയിലായി. 2015 ഫെബ്രുവരി 16ന് പന്‍സാരെ കൊല്ലപ്പെട്ട് ഏഴുമാസം കഴിഞ്ഞാണ് ആദ്യ അറസ്റ്റ് നടന്നത്. തുടര്‍ന്നാണ് നാലുപേര്‍കൂടി പിടിയിലായിരിക്കുന്നത്.

മുംബൈയില്‍നിന്നും ഒരു സ്ത്രീയാണ് പിടിയിലായത്. രണ്ട്പേര്‍ ഗോവയില്‍നിന്നും ഒരാളെ പൂനെയില്‍നിന്നുമാണ് കഴിഞ്ഞരാത്രിയില്‍ പിടികൂടിയത്. ഇവരില്‍മൂന്നുപേര്‍ക്ക് കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ സമീര്‍ വിഷ്ണു ഗെയ്ക് വാദുമായി ബന്ധമുള്ളവരാണ്.

മഹാരാഷ്ട്രയിലെ മാലേഗാവ്, ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടനങ്ങളിലും ഡല്‍ഹി-ലാഹോര്‍ സംഝോത എക്സ്പ്രസ് സ്ഫോടനത്തിലും പങ്കുള്ള സംഘടനയാണ് സനാതന്‍ സന്‍സ്ഥ. സനാതന്‍ സന്‍സ്ഥയുമായി 1998മുതല്‍ വളരെ അടുത്ത ബന്ധമുള്ളയാളാണ് സമീറെന്ന് ഐജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ താനെയിലെ ഗഡ്കരി തിയറ്ററിലും ഗോവയിലെ മഡ്ഗാവിലുമുണ്ടായ സ്ഫോടനത്തിലും സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ പിടിലായിരുന്നു.

2015 ഫെബ്രുവരി 16ന്  ബൈക്കിലെത്തിയ അക്രമികള്‍ കോലാപൂരിലെ വീടിനുസമീപത്തുവെച്ച് പന്‍സാരയ്ക്കുനേരെ വെടിഉതിര്‍ക്കുകയായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുദിവസത്തിനുശേഷം അദ്ദേഹം മരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top