21 February Thursday

സന്താര നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Monday Aug 31, 2015

ന്യൂഡല്‍ഹി> സന്താര അനുഷ്ഠാനം നിരോധിച്ച രാജസ്ഥാന്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സന്താര നിയമവിരുദ്ധമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൈന മത വിശ്വാസികള്‍ക്ക് മരണം വരെ നിരാഹാരമനുഷ്ഠിക്കാവുന്ന ചടങ്ങാണ് സന്താര. ഗുജറാത്ത് , രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഈ ആചാരമുള്ളത് .

വര്‍ഷംത്തോറും സന്താര അനുഷ്ഠിച്ച് 200 ഓളം പേരെങ്കിലും മരിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി സന്താര നിരോധിച്ചത്. ഇതിനെതിരെ തല മൊട്ടയടിച്ച് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ നിരാഹാരമിരുന്നാണ് ജൈനര്‍ പ്രതിഷേധിച്ചത്. മോക്ഷം തേടി മരണം സ്വയം വരിക്കുന്ന ആചാരമാണിത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top