07 December Tuesday

കർഷക കൂട്ടക്കുരുതി: സിബിഐ അന്വേഷണം വേണമെന്ന്‌ സുപ്രീംകോടതിയിൽ ഹർജി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 6, 2021


ന്യൂഡൽഹി
ലഖിംപുർ ഖേരിയിലെ കർഷക കൂട്ടക്കൊലയിൽ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉത്തർപ്രദേശിൽനിന്നുള്ള അഭിഭാഷകർ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടണമെന്ന്‌ അഭിഭാഷകരായ ശിവകുമാർ ത്രിപാഠിയും സി എസ്‌ പാണ്ഡയും സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണയ്‌ക്ക്‌ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.  കത്ത്‌ പൊതുതാൽപ്പര്യഹർജിയായി പരിഗണിക്കണമെന്നും അഭിഭാഷകർ പറഞ്ഞു.

സംഭവത്തിൽ കേന്ദ്ര–-സംസ്ഥാന സർക്കാരിനും സംസ്ഥാനപൊലീസിനും ഉദ്യോഗസ്ഥർക്കും പങ്കുണ്ട്‌. നിഷ്‌പക്ഷമായ അന്വേഷണത്തിന്‌ മാത്രമേ വസ്‌തുതകൾ പുറത്തുകൊണ്ടുവരാൻ കഴിയുകയുള്ളൂവെന്നും അഭിഭാഷകർ  ഹർജിയിൽ ചൂണ്ടിക്കാട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top