24 August Saturday

കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന്‌ അന്താരാഷ്ട്ര നീതിന്യായ കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019

ന്യൂഡൽഹി > പാകിസ്താനില്‍ തടവിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ). കുല്‍ഭൂഷന്റെ കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായി കോടതി വിലയിരുത്തി. അതേസമയം കുല്‍ഭൂഷണെ മോചിപ്പിക്കണം എന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഹേഗിലെ പീസ് പാലസില്‍ ജസ്റ്റിസ് അബ്ദുള്‍ഖലി അഹമ്മദ് യൂസഫ് ആണ് വിധിപ്രസ്താവിച്ചത്. അബ്ദുള്‍ഖലിയുടെ നേതൃത്വത്തിലുള്ള 16 അംഗ ബഞ്ചിന്റേതാണ് വിധി. 15 ജഡ്ജിമാര്‍ ഇന്ത്യക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ പാകിസ്താനില്‍ നിന്നുള്ള ഒരു ജഡ്ജി മാത്രം പാകിസ്താന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയുടെ ആവശ്യം ന്യായമാണ് എന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി പറഞ്ഞിരിക്കുന്നത്.

ഇന്ത്യക്ക് വേണ്ടി ഹാജരായത് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് നയതന്ത്ര വിജയമാണ്. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി നല്‍കി.


പ്രധാന വാർത്തകൾ
 Top