14 December Saturday

നാഗ്‌പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് കെ കെ മുഹമ്മദിന് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

നാഗ്‌പൂര്‍ > ബാബരി മസ്ജിദിന് അടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്ന വിവാദ കണ്ടെത്തലുകള്‍ നടത്തിയ ഡോ.കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. സഹ്‌സാരകാര്യവാഹക് വി ഭാഗയ്യയോടൊപ്പമായിരുന്നു സന്ദര്‍ശനം. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ സ്മൃതി മന്ദിരവും ആര്‍എസ്എസിന്റെ പരിശീലന കേന്ദ്രവും അദ്ദേഹം സന്ദര്‍ശിച്ചു.

നാഗ്പൂരില്‍ ക്ലാസെടുക്കാനെത്തിയ തന്നെ ആര്‍എസ്എസ് നേതാക്കള്‍ ആസ്ഥാനമന്ദിരത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് കെ കെ മുഹമ്മദ് പറഞ്ഞു. വി ഭാഗയ്യ കെ കെ മുഹമ്മദിന് ഉപഹാരം നല്‍കി ആദരിച്ചു.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിക്ക് മുഹമ്മദിന്റെ കണ്ടെത്തലുകള്‍ വിധേയമാക്കിയിരുന്നു. ബാബര്‍ അയോധ്യയില്‍ പള്ളി നിര്‍മിക്കുന്നതിന് മുമ്പ്, അവിടെ നിര്‍മിതിയുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top