16 June Sunday

രണ്ടാം ലോങ്ങ് മാർച്ചിന് ഇന്ന്‌ തുടക്കം; ഒരു ലക്ഷം കർഷകർ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

മുംബൈ > ഐതിഹാസികമായ നാസിക് കിസാന്‍ മാര്‍ച്ചിന്‍റെ ചുവടുപിടിച്ച്‌ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ബുധനാഴ്‌ച വീണ്ടും വീണ്ടും ലോങ് മാര്‍ച്ച്‌ ആരംഭിക്കും. 20ന് നാസിക്കില്‍ ആരംഭിച്ച്‌ 27ന് മുംബൈയിലെത്തും. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.

ഒരുവര്‍ഷമായിട്ടും കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാരും തയ്യാറാകത്തത് ആണ് കര്‍ഷകരെ വീണ്ടും പോരാട്ട പാതയിലേക്ക് എത്തിച്ചത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷീക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില , കാര്‍ഷീക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്‌ നടത്തുകയെന്ന് കിസാന്‍ സഭ അധ്യക്ഷന്‍ അശോക്‌ ധാവ്ളെ, ജെപി ഗവിത്, കിസാന്‍ ഗുജര്‍, അര്‍ജുന്‍ ആദെ, അജിത്‌ നവാലെ എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു. കാര്‍ഷീക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കും. ഡല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്‍റെ വിജയത്തിന് പിന്നാലെയാണ് നാസിക്-മുംബൈ കര്‍ഷക മാര്‍ച്ച്‌ പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് കര്‍ഷക പ്രതീക്ഷകള്‍ സാധൂകരിക്കുന്നതല്ല എന്നാണ് കിസാന്‍ സഭയുടെ വിലയിരുത്തല്‍. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക പ്രക്ഷോഭങ്ങളുടെയും അടുത്തുനടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെയും പശ‌്ചാത്തലത്തിലാണ‌് മോഡി സര്‍ക്കാരിന്റെ പിഎം-- കിസാന്‍ പദ്ധതിപ്രഖ്യാപനം.
 


പ്രധാന വാർത്തകൾ
 Top