25 June Friday
ഏപ്രിലിൽ തൊഴിലില്ലായ്മാ നിരക്ക് 
എട്ട്‌ ശതമാനമായി

കോവിഡ് രണ്ടാം തരംഗം : നഷ്ടമായത്‌ 70 ലക്ഷം തൊഴിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


ന്യൂഡൽഹി
കോവിഡിന്റെ രണ്ടാം വരവ്‌ രാജ്യത്ത്‌ തൊഴിലില്ലായ്‌മ അതിരൂക്ഷമായി. കഴിഞ്ഞമാസം 70 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി ലിമിറ്റഡിന്റെ കണക്കുകൾ വെളിപ്പെടുത്തി.
ഏപ്രിലിൽ തൊഴിലില്ലായ്മാ നിരക്ക് നാലുമാസത്തെ ഏറ്റവും ഉയർന്ന നിരക്കായ എട്ട്‌ ശതമാനത്തിൽ എത്തി. സംസ്ഥാനങ്ങൾ അടിച്ചിടാന്‍ തുടങ്ങിയതോടെയാണിത്.  മാർച്ചിലെ 6.5 ശതമാനത്തിൽനിന്ന് തൊഴിലില്ലായ്മ ഏപ്രിൽ മാസത്തോടെ  7.97 ശതമാനമായി.

ലോക്‌ഡൗൺ മൂലം ലഭിച്ചുകൊണ്ടിരുന്ന ജോലികളിൽ വൻ കുറവുണ്ടായിയെന്ന്‌ സിഎംഐഇ എംഡി  മഹേഷ് വ്യാസ് പറഞ്ഞു. രോഗവ്യാപനം രൂക്ഷമായതിനാൽ മെയ് മാസത്തിലും സ്ഥിതി ഇങ്ങനെ തുടരും. 2020 മാർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷക്കണക്കിന് തൊഴിൽ നഷ്ടപ്പെടുകയും സാമ്പത്തിക മാന്ദ്യമുണ്ടാകുകയും  ഉൽ‌പ്പാദനത്തിൽ കുറവുണ്ടാകുകയും ചെയ്തു.  ഇത്തവണ അത്തരം നടപടികൾ അവസാന ആശ്രയമായി മാത്രം കാണാൻ  സംസ്ഥാനങ്ങളോട് കേന്ദ്രം പറഞ്ഞിട്ടുണ്ട്‌.

തൊഴിലില്ലായ്‌മ രൂക്ഷമായാൽ സാമ്പത്തികവളർച്ച ഒറ്റ അക്കത്തിൽ തുടരും. പ്രാദേശിക ഭരണകേന്ദ്രങ്ങൾ ലോക്‌ഡൗൺ നീട്ടാൻ നിർബന്ധിതമായി. വൈറസ്‌ വ്യാപനം ഈ രീതിയിൽ മുന്നോട്ടുപോയാൽ  തൊഴിലില്ലായ്‌മ കൂടുതൽ രൂക്ഷമാകുമെന്ന്‌ വിവിധ സാമ്പത്തിക സ്ഥാപനങ്ങളും ഏജൻസികളും പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top