25 August Sunday

രാജ്യത്തെ നടുക്കിയ കത്വവ കൊലപാതകത്തിന്റെ വിധി ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

പഞ്ചാബ്> രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ കത്വവ കൊലപാതകത്തില്‍ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും. ജമ്മു കാശ്മീരിലെ പത്താന്‍കോട്ടുള്ള ജില്ലാ സെഷന്‍സ്‌ കോടതിയിലാണ് വിധി പറയുക. ജമ്മുവിലെ കത്വവയില്‍ തടങ്കലിലിട്ട് ദിവസങ്ങളോളം ക്രൂരമായി കൂട്ടബലാത്സംഗംചെയ്ത് എട്ടുവയസുകാരിയെ കൊലചെയ്ത സംഭവത്തിലാണ് കോടതി
വിധി പറയുന്നത്

 സംഭവത്തില്‍ പ്രതികളെ രക്ഷിക്കുന്നതിനായി ജനപ്രതിനിധികളടക്കം രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു.പ്രതികളെ രക്ഷിക്കാന്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി നേതാക്കളായ ലാല്‍ സിങ്ങിന്റെയും ചന്ദര്‍പ്രകാശ് ഗംഗയുടെയും നേതൃത്വത്തില്‍ ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു.

അതിക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. അതേസമയം, ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തില്‍  ദേശീയ പതാക ദുരുപയോഗം ചെയ്തുകൊണ്ട് പ്രതികള്‍ക്കനുകൂലമായും ആളുകള്‍ രംഗത്തിറങ്ങി

കൊല്ലപ്പെടുന്നതിനു മുന്‍പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


 


പ്രധാന വാർത്തകൾ
 Top