20 October Sunday

കശ്‌മീർ: പ്രത്യേകപദവിയിൽ വെള്ളംചേർക്കുന്ന കേന്ദ്രത്തിനെതിരെ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

ശ്രീനഗർ> ജമ്മു കശ്‌മീരിനുള്ള പ്രത്യേകപദവിയിൽ വെള്ളംചേർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിപക്ഷ പാർടികൾ ശക്‌തമായ പ്രതിഷേധമുയർത്തി. സർക്കാരിന്‌ ജനങ്ങളെക്കാൾ പ്രധാനം പ്രദേശമാണെന്ന്‌ പിഡിപി നേതാവ്‌ മെഹബൂബ മുഫ്‌തി പറഞ്ഞു. കശ്‌മീരിൽ പരിഭ്രാന്തി സൃഷ്ടിച്ച അഭ്യൂഹങ്ങൾ നീക്കാൻ ഗവർണർ സത്യപാൽ മാലിക്കിനോട്‌ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ തനിമ സംരക്ഷിക്കുന്നതായി എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അതും തട്ടിയെടുക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു. ഭീഷണിയുണ്ടെങ്കിൽ ഗുൽമാർഗ്‌ എന്തിനാണ്‌ ഒഴിപ്പിക്കുന്നതെന്ന്‌ നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്‌ദുള്ള ചോദിച്ചു.

അനുച്ഛേദം 35എ ഒരുകാരണവശാലും ലംഘിക്കാനാവില്ലെന്ന്‌ ഹുറിയത്‌ ചെയർമാൻ മിർവയിസ്‌ ഉമർ ഫറൂഖ്‌ പറഞ്ഞു.
മുന്നറിയിപ്പ്‌ ഗൗരവമുള്ളത്‌: ഗവർണർഅമർനാഥ്‌ യാത്രയിൽ ഭീകരാക്രമണമുണ്ടാകുമെന്ന ജാഗ്രതാ മുന്നറിയിപ്പ്‌ ഗൗരവമുള്ളതും വിശ്വസനീയവുമാണെന്ന്‌ ഗവർണർ സത്യപാൽ മാലിക്‌ പ്രതികരിച്ചു. കശ്‌മീരിലെ രാഷ്‌ട്രീയപാർടിനേതാക്കളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ നടപടിയെ ഒരു ബന്ധവുമില്ലാത്ത മറ്റു വിഷയങ്ങളുമയി കൂട്ടിചേർത്ത്‌ പരിഭ്രാന്തി പടർത്തുകയാണെന്നും ഗവർണർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top