18 October Friday

കശ്‌മീർ: സഭ നിർത്തിവച്ചു ചർച്ച ചെയ്യാൻ സിപിഐ എം എംപിമാർ നോട്ടീസ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

ന്യൂജൽഹി > ജമ്മു കശ്മീരിലെ സംഭവവികാസങ്ങൾ സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും വിഷയത്തിൽ കേന്ദ്ര ഗവൺമെന്റ് പാർലമെന്റിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള സിപിഐ (എം) എംപിമാർ രാജ്യസഭയിൽ അടിയന്തിരപ്രമേയ നോട്ടീസ് നൽകി. എളമരം കരീം, കെ.കെ.രാഗേഷ്, കെ.സോമപ്രസാദ് എന്നിവരാണ് സഭാ ചട്ടം 267 പ്രകാരം രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകിയത്.

കശ്മീരിലെ സ്ഥിതിഗതികൾ വളരെ ഗൗരവതാരമാണ്. ഈ അടുത്ത ദിവസങ്ങളിലായി കേന്ദ്ര ഗവൺമെന്റ് കാശ്മീരിൽ നടത്തിയ ഇടപെടലുകൾ ജനങ്ങൾക്കിടയിൽ ആശങ്കയും സംശയവും ഭീതിയും ഉളവാക്കിയിട്ടുണ്ട്. മുപ്പത്തയ്യായിരത്തോളം അർദ്ധ സൈനികരെ താഴ്വരയിൽ വിന്യസിച്ചതും, അമർനാഥ് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും സംസ്ഥാനം വിട്ടുപോകാൻ നിർദ്ദേശം നൽകിയതും കാശ്മീരിനുള്ള പ്രത്യേക ഭരണഘടനാ പദവിക്കെതിരായുള്ള ആർസ്സ്സ്സിന്റെ പ്രഖ്യാപിത നയം നടപ്പിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്ന് സംശയിക്കപ്പെടുന്നു. കശ്മീരിലെ പ്രധാന രാഷ്ട്രീയപാർട്ടി നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പലരുമായും ഫോണിൽ പോലും ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണ്. തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷം കൈമുതലാക്കി രാജ്യ താല്പര്യത്തിനെതിരായുള്ള ബിജെപിയുടെ എല്ലാ നീക്കങ്ങളെയും ശക്തമായി എതിർക്കുമെന്ന് എംപിമാർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top