ന്യൂഡൽഹി > കേന്ദ്രസർക്കാരിന്റെ കടുത്ത നിയന്ത്രണം തുടരുന്ന കശ്മീരി ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
നിയന്ത്രണം 100 ദിനം പിന്നിടുന്ന സാഹചര്യത്തിൽ ജന്തർ മന്ദറിൽ നടന്ന യോഗം കശ്മീരി ജനതയ്ക്ക് ജനാധിപത്യ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. യുവാക്കളും വനിതകളുമടക്കം നിരവധിയാളുകൾ പ്രതിഷേധത്തിൽ അണിനിരന്നു. ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവ്, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സുഭാഷിണിഅലി, മഹിളാ അസോസിയേഷൻ നേതാവ് മൈമുന മൊള്ള, ഡോ. സുനിലാം എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..