17 February Sunday

'മക്കള്‍ നീതി മയ്യം'; കമല്‍ഹാസന്‍ രാഷ്‌ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 21, 2018

ചെന്നൈ > തമിഴകത്തെ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ പുതിയ പാർടിയുമായി കമല്‍ ഹാസന്‍. ‘മക്കള്‍ നീതി മയ്യം’ എന്നാണ് കമൽ പാര്‍ട്ടിക്ക്‌ പേര് നൽകിയിരിക്കുന്നത്‌.

രാഷ്ട്രീയ രംഗത്തിറങ്ങുകയാണെന്നും പാർടി രൂപീകരിക്കുമെന്നും കമ‌ൽ നേരത്തേ വ്യക്തമാക്കിയിരുന്നു. മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ രാഷ്ട്രീയ പാര്‍ടിയുടെ പേര്‌ പ്രഖ്യാപിച്ചത്. പാര്‍ട്ടിയുടെ പേരിനൊപ്പം ചിഹ്നവും പതാകയും പുറത്തിറക്കി.



ഒരു നാള്‍ കൊണ്ടാട്ടമല്ല, തമിഴകത്തെ രാഷ്ട്രീയ മാറ്റമാണ് തന്റെ ലക്ഷ്യമെന്ന് കമല്‍ ഹാസൻ വ്യക്തമാക്കി. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.



ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളടക്കം നിരവധി പ്രമുഖരാണ്‌ കമലിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് സാക്ഷികളായത്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top