17 January Friday

രാജ്യം പ്രതിസന്ധിനേരിടുമ്പോള്‍ ജനകീയപ്രതിരോധമുയരണം: സച്ചിദാനന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ന്യൂഡൽഹി>  രാജ്യം പ്രതിസന്ധിനേരിടുമ്പോള്‍ ജനകീയപ്രതിരോധമുയര്‍ന്നുവരണമെന്ന് കവി കെ സച്ചിദാനന്ദന്‍. ഡൽഹി മലയാളി കൂട്ടായ്‌മയായ ജനസംസ്കൃതിയുടെ ചരിത്രം അടയാളപ്പെടുത്തുന്ന ‘ഡൽഹിയുടെ സാംസ്കാരിക ചരിത്രം, ജനസംസ്കൃതിയുടെയും ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സച്ചിദാനന്ദനിൽനിന്ന്‌ പ്രൊഫ. ഓംചേരി എൻ എൻ പിള്ള പുസ്‌തകം ഏറ്റുവാങ്ങി. പോയ കാലത്തെ ചരിത്രം അടയാളപ്പെടുത്തുന്നതിനൊപ്പം വരാനിരിക്കുന്ന ചരിത്രത്തെ അതേ ജാഗ്രതയോടെ നേരിടാനും ശ്രമിക്കണം.  രാജ്യം ഭീകരമായ പ്രതിസന്ധിയാണു നേരിടുന്നത്‌. പൗരത്വ ഭേദഗതി ബിൽ സ്ഥിതി സങ്കീര്‍ണമാക്കുമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കെ ശശികുമാർ അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത്, എ എം ആരിഫ് എംപി, മുതിർന്ന മാധ്യമപ്രവർത്തകൻ ഡി വിജയമോഹൻ, ഫാ. സേവ്യർ, ജനസംസ്കൃതി ഭാരവാഹികളായ എ എൻ ദാമോദരൻ, എൻ വി ശ്രീനിവാസൻ, വിനോദ് കമ്മാളത്ത്, കെ കെ പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.

 


പ്രധാന വാർത്തകൾ
 Top