14 December Saturday

ജെഎൻയു ലാത്തിച്ചാർജ്‌; ജുഡീഷ്യൽ അന്വേഷണം വേണം: കെ കെ രാഗേഷ്‌

സ്വന്തം ലേഖകൻUpdated: Friday Nov 22, 2019

ന്യൂഡൽഹി >  ജെഎൻയുവിൽ വർധിപ്പിച്ച ഫീസ് പിൻവലിക്കാനും വിദ്യാർഥിസമരം ഒത്തുതീർക്കാനും കേന്ദ്രസർക്കാർ ഇടപെടണമെന്ന് കെ കെ രാഗേഷ്‌ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ജെഎൻയു വിദ്യാർഥികളെ ലാത്തിച്ചാർജ്‌ ചെയ്‌തതിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം.

വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരംകാണാതെ ജെഎൻയുവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുകയാണെന്നും രാ​ഗേഷ് പറഞ്ഞു.
ലാത്തിച്ചാർജിനെക്കുറിച്ച്‌ പറയവെ ‘നമ്മള്‍ ജീവിക്കുന്നത് ജനാധിപത്യരാജ്യത്തിലാണ്, അല്ലാതെ ഫാസിസ്റ്റ് ഹിന്ദുരാഷ്ട്രത്തിലല്ല' എന്ന് രാഗേഷ്‌ പരാമർശിച്ചത്‌ രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിനെ പ്രകോപിതനാക്കി. ഹിന്ദുരാഷ്ട്രമെന്ന വാക്ക്‌ സഭാരേഖകളിൽനിന്ന്‌ നീക്കംചെയ്യാൻ നിർദേശിച്ചു.

ജനാധിപത്യവിരുദ്ധമായ പ്രശ്‌നങ്ങൾപോലും ഉന്നയിക്കാൻ പറ്റാത്ത വേദിയാക്കി പാർലമെന്റിനെ മാറ്റുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന്‌ രാഗേഷ്‌ പിന്നീട്‌ പ്രതികരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top