06 October Thursday

ജമ്മു-കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

ശ്രീനഗര്‍> ജമ്മുകശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ബിന്നെല്‍ മേഖലയില്‍ ശനിയാഴ്ച അര്‍ധരാത്രിയാണ് സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

ബാരാമുള്ള പത്താന്‍ സ്വദേശി ഇര്‍ഷാദ് അഹ്‌മദ് ഭട്ടാണ് മരിച്ചതെനന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലഷ്‌കര്‍ ഇ ത്വയ്യിബയുടെ പ്രവര്‍ത്തകനാണ്. ഈ വര്‍ഷം മെയ് മുതല്‍ ഇര്‍ഷാദ് ലഷ്‌കര്‍ ഇ ത്വയ്യിബയുടെ സജീവ പ്രവര്‍ത്തകനാണെന്ന് ജമ്മു-കശ്മീര്‍ പൊലീസ് അറിയിച്ചു.
 
ഒരു തോക്കും 30 ബുള്ളറ്റുകളും കണ്ടെടുത്തു. പ്രദേശത്ത് സൈന്യം പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top