21 February Thursday

സ്വാധീനിക്കാൻ ശ്രമമെന്ന‌് ജസ്റ്റിസ‌് ഇന്ദിരാ ബാനർജി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


ന്യൂഡൽഹി> ഹോട്ടൽ റോയൽ പ്ലാസ കേസിൽ വാദം കേൾക്കവെ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന‌് സുപ്രീംകോടതി ജഡ‌്ജി ജസ്റ്റിസ‌് ഇന്ദിര ബാനർജി. വ്യാഴാഴ‌്ച എട്ടാം നമ്പർ കോടതിമുറിയിൽ ജസ്റ്റിസ‌് അരുൺ മിശ്രയ‌്ക്കൊപ്പം വാദം കേൾക്കവെയാണ‌് ജസ്റ്റിസ‌് ഇന്ദിര ബാനർജിയുടെ വെളിപ്പെടുത്തൽ.

കേസിൽ വാദം കേൾക്കുമ്പോഴാണ‌് ടെലിഫോണിൽ വിളിച്ച‌് സ്വാധീനിക്കാൻ ശ്രമിച്ചത‌്. കോടതിയെ സ്വാധീനിക്കാനുള്ള ഏതു നീക്കവും ഗുരുതരമായി കാണുമെന്ന‌് ജസ്റ്റിസ‌് ഇന്ദിര ബാനർജി തുറന്ന കോടതിയിൽ പറഞ്ഞു. ജഡ‌്ജിയെ സ്വാധീനിക്കാനുള്ള ശ്രമം  കോടതിയലക്ഷ്യമാണെന്ന‌് ജസ്റ്റിസ‌് അരുൺ മിശ്ര പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top