മുംബൈ> പൈലറ്റുമാരുടെ കുറവിനെ തുടർന്ന് 30 വിമാനങ്ങളുടെ സർവീസ് വെട്ടിക്കുറച്ച് ഇൻഡിഗോ ഫ്ളൈറ്റ് സർവീസ്. ഒരു മുന്നറിയിപ്പുമില്ലാത്ത പ്രവൃത്തിയെ തുടർന്ന് യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. തിങ്കളാഴ്ചയും ഇതേയവസ്ഥയായിരുന്നു. തുടർന്ന് 32 വിമാനങ്ങളാണ് യാത്ര മുടക്കിയത്. കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകളിൽ ഭൂരിഭാഗവുമാണ് മുടങ്ങിയത്.