20 September Friday

പാക്‌ അധീനകശ്‌മീരിലെ പദ്ധതി നിർത്തണം: ഇന്ത്യ

സ്വന്തം ലേഖകൻUpdated: Wednesday Sep 11, 2019

ന്യൂഡൽഹി > ചൈനീസ്‌ വിദേശമന്ത്രി വാങ്‌യിയുടെ പാകിസ്ഥാൻ സന്ദർശനത്തിനുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്‌താവനയിൽ ജമ്മു -കശ്‌മീർ പരാമർശിക്കപ്പെട്ടതിനോട്‌ ഇന്ത്യ വിയോജിപ്പ്‌ അറിയിച്ചു. പാക്‌ അധീന കശ്‌മീരിലൂടെയുള്ള ചൈന–- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ കാര്യത്തിലും ഇന്ത്യ വിയോജിപ്പ്‌ പ്രകടിപ്പിച്ചു.

ചൈന–- പാകിസ്ഥാൻ സംയുക്ത പ്രസ്‌താവനയിൽ ജമ്മു കശ്‌മീരിനെക്കുറിച്ച്‌ പരാമർശിച്ചത്‌ തള്ളിക്കളയുന്നുവെന്ന്‌ വിദേശ വക്താവ്‌ രവീഷ്‌ കുമാർ പറഞ്ഞു. ജമ്മു -കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്‌. പാക്‌ അധീന കശ്‌മീരിൽ ചൈന–- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ പേരിലുള്ള പദ്ധതികളുടെ കാര്യത്തിലും ഇന്ത്യ തുടർച്ചയായി ആശങ്ക പ്രകടിപ്പിച്ചതാണ്‌. 1947 മുതൽ പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശംവച്ച ഇന്ത്യയുടെ ഭൂപ്രദേശമാണിത്‌. മേഖലയിലെ തൽസ്ഥിതിയിൽ മാറ്റംവരുത്തുന്ന പ്രവർത്തനങ്ങളിൽ മറ്റ്‌ രാജ്യങ്ങൾ ഏർപ്പെടുന്നതിനോട്‌ അങ്ങേയറ്റത്തെ എതിർപ്പാണ്‌ ഇന്ത്യക്കുള്ളതെന്നും- രവീഷ്‌ കുമാർ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top