09 June Friday

ഹിജാബ്‌ വിലക്ക്‌ : കേസ്‌ ഭരണഘടനാബെഞ്ചിന്‌ വിടണമെന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022


ന്യൂഡൽഹി
കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ്‌ വിലക്ക്‌ ചോദ്യം ചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‌ വിടണമെന്ന്‌  മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച ജസ്‌റ്റിസ്‌ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിൽ വാദം നടത്തവേയായിരുന്നു സിബലിന്റെ ആവശ്യം. ഹിജാബ്‌ ധരിക്കുന്നത്‌ പൊതുഇടത്തിൽ സാംസ്‌കാരിക തനിമയെന്ന ആശയം ഉറപ്പുനൽകുന്നുവെന്നും സിബൽ  പറഞ്ഞു. ഹിജാബ്‌ അനുവദിച്ചാൽ മറ്റ്‌ വിഭാഗത്തിൽപ്പെട്ട കുട്ടികളും അവരുടെ വേഷം ധരിക്കണമെന്ന്‌ ആവശ്യപ്പെടുമെന്നായിരുന്നു സുധാൻഷു ധൂലിയയുടെ മറുപടി.

സർക്കാരിന്‌ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വസ്‌ത്രം വിലക്കാനോ  ഡ്രസ്‌ കോഡ്‌ അടിച്ചേൽപ്പിക്കാനോ അധികാരമില്ലെന്ന്‌ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷണും വാദിച്ചു. വിഷയത്തിൽ തിങ്കളാഴ്‌ച വാദം പുനരാരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top