16 September Monday

എച്ച‌് ഡി ദേവഗൗഡയുടെ പരാജയം; മുത്തച്ഛന്‌ ജയിക്കാൻ രാജിക്ക‌് തയ്യാറെന്ന‌് പ്രജ്വൽ

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

ബംഗളൂരു> കർണാടകയിൽ ജെഡിഎസ‌് ജയിച്ച ഏക സീറ്റായ ഹസനിൽ രാജി പ്രഖ്യാപിച്ച‌് പ്രജ്വൽ രേവണ്ണ. മുത്തച്ഛനായ എച്ച‌് ഡി ദേവഗൗഡ പരാജയപ്പെട്ട സാഹചര്യത്തിൽ തന്റെ വിജയത്തിൽ ആഹ്ലാദിക്കാനാവില്ലെന്ന‌ും അദ്ദേഹത്തിനായി എംപി സ്ഥാനം വേണ്ടെന്ന‌് വയ‌്ക്കുകയാണെന്നും പ്രജ്വൽ രേവണ്ണ പറഞ്ഞു.

എന്നാൽ, വിഷയത്തിൽ പാർടി ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വെള്ളിയാഴ‌്ച ബംഗളൂരുവിലെത്തി എച്ച‌് ഡി ദേവഗൗഡയുമായി ചർച്ച നടത്തി അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്ന‌് പ്രജ്വൽ അറിയിച്ചു. ഒരിക്കൽ കൂടി ഗൗഡയ‌്ക്കായി പ്രവർത്തനരംഗത്തിറങ്ങണമെന്ന‌് ഹസനിലെ ജെഡിഎസ‌് പ്രവർത്തകരോട‌് അഭ്യർഥിച്ചു. പരാജയം സൃഷ‌്ടിച്ച വിടവ‌് നികത്താനും പാർടി പ്രവർത്തകരിൽ ആത‌്മവിശ്വാസം വളർത്താനും ഇത‌് അനിവാര്യമാണ‌്.

അദ്ദേഹം ജയിച്ചാൽ തങ്ങൾക്ക‌് അഘോഷിക്കാമെന്നും അതുവരെ തന്റെ തീരുമാനത്തെ പിന്തുണയ‌്ക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ബിജെപിയുടെ ജി എസ‌് ബസവരാജുവിനോട‌് തുംകൂർ മണ്ഡലത്തിൽ 13,339 വോട്ടിനാണ‌് ദേവഗൗഡ പരാജയപ്പെട്ടത‌്. മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച‌് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി സുമലത അംബരീഷിനോട‌് പരാജയപ്പെട്ടത‌ും ജെഡിഎസിന‌് കനത്ത തിരിച്ചടിയായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top