27 January Friday

ഗുജറാത്തിൽ 
രണ്ടാം ഘട്ടം 58.5 % പോളിങ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


ന്യൂഡൽഹി
ഗുജറാത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ 58.4 ശതമാനം പോളിങ്‌. മധ്യ–- വടക്ക്‌ മേഖലകളിലായി 98 മണ്ഡലത്തിലേക്കായിരുന്നു വോട്ടെടുപ്പ്‌. ആദ്യഘട്ട വോട്ടെടുപ്പിൽ 63.14 ശതമാനമായിരുന്നു പോളിങ്‌. 2017ൽ 69.01 ശതമാനം പോളിങ്‌ രേഖപ്പെടുത്തിയിരുന്നു.

ഗുജറാത്തിലെയും നവംബർ 12ന്‌ പോളിങ്‌ നടന്ന ഹിമാചലിലെയും വോട്ടുകൾ വ്യാഴാഴ്‌ച എണ്ണും.സബർമതി മണ്ഡലത്തിലെ നിശാൻ പബ്ലിക്‌ സ്‌കൂളിൽ പ്ര‌ധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച വോട്ട്‌ രേഖപ്പെടുത്തി.  

മോദിക്കെതിരെ 
പരാതി
നരേന്ദ്ര മോദി ചട്ടം ലംഘിച്ച്‌ റോഡ്‌ ഷോ നടത്തിയെന്ന്‌ ആരോപിച്ച്‌ കോൺഗ്രസ്‌ ലീഗൽ സെൽ ചെയർമാൻ യോഗേഷ്‌ റവാനി തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകി. 600 മീറ്റർ മാറി കാറിൽനിന്ന് ഇറങ്ങിയ മോദി അണികൾക്കൊപ്പം പ്രകടനമായാണ്‌ ബൂത്തിലേക്ക്‌ നീങ്ങിയത്‌. വോട്ടെടുപ്പ്‌ ദിനത്തിൽ ജനങ്ങളെ സ്വാധീനിക്കുംവിധം പ്രചാരണം നടത്തിയത്‌ ചട്ടലംഘനമാണ്‌–- പരാതിയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top