03 August Tuesday

ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ; കോവിഡ്‌ ചികിത്സാ സാമഗ്രികൾക്ക്‌ 
നികുതിയിളവ്‌ 
തീരുമാനിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021


ന്യൂഡൽഹി
കോവിഡ്‌ ദുരിതാശ്വാസ സാമഗ്രികൾക്ക്‌ താൽക്കാലിക നികുതിയിളവ്‌ നൽകുന്നതിൽ ശനിയാഴ്‌ച ചേരുന്ന ജിഎസ്‌ടി കൗൺസിൽ യോഗം തീരുമാനം എടുത്തേക്കും.  സൗജന്യമായി വിതരണം ചെയ്യുന്ന മരുന്നുകൾ, മെഡിക്കൽ ഓക്‌സിജൻ, ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ, പൾസ്‌ ഓക്‌സിമീറ്റർ, പരിശോധനാകിറ്റുകൾ എന്നിവയുടെ നികുതി അഞ്ച്‌ ശതമാനമായി കുറയ്‌ക്കാൻ മന്ത്രിതല ഉപസമിതി ശുപാർശ ചെയ്‌തിട്ടുണ്ട്‌. ഇത്തരം സാമഗ്രികൾക്ക്‌ നിലവിൽ 12 ശതമാനമാണ്‌ ജിഎസ്‌ടി.

വാക്‌സിൻ  നികുതിനിരക്കിന്റെ വിഷയവും കൗൺസിൽ ചർച്ച ചെയ്‌തേക്കാം. സ്വകാര്യ ആശുപത്രികൾ സംഭരിക്കുന്ന വാക്‌സിന്‌ അഞ്ച്‌ ശതമാനം ജിഎസ്ടി ചുമത്താനാണ്‌ നിർദേശം. മെയ്‌ 28നു ചേർന്ന കൗൺസിൽ യോഗമാണ്‌ ഇക്കാര്യങ്ങൾ പരിശോധിക്കാൻ എട്ടംഗ ഉപസമിതിയെ നിയോഗിച്ചത്‌. കേരള ധനമന്ത്രി കെ എൻ ബാലഗോപാലും സമിതിയിൽ അംഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top