15 December Sunday

നേപ്പാളിൽ പ്രളയം; 50 മരണം: അസമിൽ 14 ലക്ഷം ആളുകൾ ദുരിതത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

ന്യൂഡൽഹി > കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും നേപ്പാളിൽ 50 പേർ മരിച്ചതായി റിപ്പോര്‍ട്ട്. കാഠ്മണ്ഡുവിൽ ഉൾപ്പെടെ 24 പേരെ കാണാതാവുകയും ഇരുപതിലഘികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി നേപ്പാൾ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മലകൾ നിറഞ്ഞ രാജ്യത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പല ഭാഗങ്ങളിലും ഗതാഗതം സ്തംഭിച്ചു.

നേപ്പാളിന് പുറമെ ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയെതുടർന്നുണ്ടായ കെടുതികൾ തുടരുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് മഴക്കെടുതിയിൽ വലയുന്നതെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിലെ ആറ് ജില്ലകളിലും കനത്തമഴ രേഖപ്പെടത്തിയപ്പോൾ‌ അസമിലും പ്രളയം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ 25 ജില്ലകളിലായി ഏകദേശം 14 ലക്ഷത്തോളം ജനങ്ങളണ് ദുരിതബാധിതരായി തുടരുന്നത്. ബർപെത, ധെമാജി, മോറിഗാവ് എന്നി ജില്ലകളിലാണ് പ്രളയക്കെടുതി രൂക്ഷം. പേമാരിയിൽ നദികൾ കരകവിഞ്ഞൊഴുകിയതാണ് പ്രളയക്കെടുതി വർധിപ്പിച്ചത്. വെള്ളപ്പൊക്കവും കാരണം അസമിൽ 7 പേര്‍ മരിച്ചതായാണ് ഇതുവരെയുള്ള ഔദ്യോഗിക വിവരം. അതേസമയം, സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ബിഹാറിൽ ജനങ്ങളെ സുരക്ഷിത പ്രദേശത്തേക്ക് മാറ്റി പാർപ്പിക്കുകയാണ് അധികൃതർ. ലോകത്തെ പ്രധാന വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ കാസിരംഗ ദേശീയ പാർക്കിന്റെ 70 ശതമാനവും പ്രളയത്തിൽ മുങ്ങി. 20 ലക്ഷം പേരെ ബാധിച്ച പ്രളയത്തിന്റെ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതലയോഗം വിളിച്ചിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അദ്ദേഹം നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്രസേനയെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top