23 October Wednesday

ജയ‌്ശ്രീറാം വിളിച്ചില്ല; ജാര്‍ഖണ്ഡില്‍ മുസ്ലീം യുവാവിനെ സംഘപരിവാർ അടിച്ചുകൊന്നു, 5 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

റാഞ്ചി> ജയ‌്ശ്രീറാം വിളിക്കാത്തതിന്റെ  പേരിൽ ജാര്‍ഖണ്ഡില്‍ മുസ്ലിംയുവാവിനെ സംഘപരിവാറുകാർ അടിച്ചുകൊന്നു.  ഖരസവനിലാണ‌് സംഭവം. തബ്രിസ് അന്‍സാരി(22)യാണ് മരിച്ചത്. ബൈക്ക് മോഷണം ആരോപിച്ചാണ് ഇയാളെ കഴിഞ്ഞ 18ന‌് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിച്ചത്.സംഭവത്തില്‍ പ്രധാന പ്രതിയായ പപ്പു മണ്ഡലടക്കം അഞ്ച‌് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിർവഹണത്തിൽ അനാസ്ഥ വരുത്തിയ രണ്ട‌് പൊലീസ‌ുകാരെ സസ‌്പെൻഡ‌് ചെയ‌്തു.

മര്‍ദനത്തിനിടെ ഉച്ചത്തില്‍ ജയ് ശ്രീറാം, ജയ‌് ഹനുമാൻ മുദ്രാവാക്യം വിളിക്കാന്‍ അന്‍സാരിയോട് ആവശ്യപ്പെട്ടു. ഇത് വിസമ്മതിച്ചതോടെ വീണ്ടും മര്‍ദിച്ചു.  തുടർന്ന‌് ഗുരുതര പരിക്കുകളോടെ  പൊലീസ‌് കസ‌്റ്റഡിയിൽ എടുത്ത അൻസാരി ശനിയാഴ‌്ചയാണ‌് മരിച്ചത‌്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

വടിയുപയോഗിച്ച് അന്‍സാരിയെ അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. പേര‌് പറഞ്ഞപ്പോഴാണ‌് ആൾക്കൂട്ടം മുസ്ലിമാണെന്ന‌ുറപ്പിച്ച‌് അൻസാരിയെ ക്രൂരമായി മർദിച്ചത‌്. പുണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top