19 January Sunday

ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐ അന്വേഷിക്കും; ശുപാര്‍ശ ചെയ്‌ത് തമിഴ്‌നാട് സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2019

ചെന്നൈ > മദ്രാസ് ഐഐടി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണം സിബിഐക്ക്. തമിഴ്‌നാട് സര്‍ക്കാരാണ് കേസ് സിബിഐയ്ക്ക് ശുപാര്‍ശ ചെയ്തത്.

ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.
രാഷ്ട്രീയപരമായി കൂടി പ്രതിരോധത്തിലേക്ക് നിങ്ങുന്ന ഘട്ടത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ രംഗത്തെത്തിയത്.

ക്രൈബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ സര്‍ക്കാരിനെതിരെ ഹൈക്കോടതി വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ മടിക്കുകയാണെന്ന സംശയം ഉണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

നേരത്തെ ഫാത്തിമയുടെ കുടുംബം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഐഐടികളിലെ മരണം വിശദമായി അന്വേഷിക്കണമന്ന് ആവശ്യപ്പെട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top