ന്യൂഡല്‍ഹി> രാജ്യത്തെ കര്‍ഷകര്‍ ഉയര്‍ത്തുന്ന വന്‍പ്രതിഷേധത്തിന് അഞ്ച് ഇടതുപാര്‍ടികള്‍ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. കാര്‍ഷികനിയമങ്ങളും വൈദ്യുതിബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിനു കര്‍ഷകര്‍ ഡല്‍ഹിയിലും പരിസരങ്ങളിലും കേന്ദ്രീകരിച്ചിരിക്കുകയാണ്.
കര്‍ഷകരുടെ ആവശ്യത്തിന് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും വഴങ്ങണമെന്ന് ഇടതുപാര്‍ടികള്‍ ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി(സിപിഐ എം), ഡി രാജ(സിപിഐ), ദീപാങ്കര്‍ ഭട്ടാചാര്യ(സിപിഐ എംഎല്--ലിബറേഷന്‍), ദേബബ്രത ബിശ്വാസ്(ഫോര്‍വേഡ് ബ്ലോക്ക്), മനോജ് ഭട്ടാചാര്യ(ആര്‍എസ്പി) എന്നിവരാണ് സംയുക്തപ്രസ്താവനയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികളും കൊടുംതണുപ്പും അതിജീവിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ ആവശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ പാര്‍ലമെന്റിലേയ്ക്ക് നീങ്ങാന്‍ അവരെ അനുവദിക്കുന്നില്ല. രാജ്യവ്യാപകമായി, ഓരോ സ്ഥലത്തെയും പ്രത്യേക സാഹചര്യം പരിഗണിച്ച് ഐക്യദാര്‍ഢ്യപരിപാടികള്‍ സംയുക്തമായി സംഘടിപ്പിക്കാന്‍ ഇടതുപാര്‍ടികള്‍ ആഹ്വാനം ചെയ്തു.
കര്‍ഷകസംഘടനകളുടെയും കര്‍ഷകത്തൊഴിലാളി സംഘടനകളുടെയും പരിപാടികള്‍ക്ക് പിന്തുണ നല്‍കണം.രാജ്യത്തെ കൃഷിയും ഭക്ഷ്യസുരക്ഷയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രതിഷേധം മോഡിസര്‍ക്കാര്‍ മനസിലാക്കണമെന്ന് ഇടതുപാര്‍ടികള്‍ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..