07 December Tuesday

VIDEO - കർഷകരെ അടിച്ചൊതുക്കണമെന്ന്‌ ഹരിയാന മുഖ്യമന്ത്രി; "ജാമ്യം ലഭിക്കുന്നതിൽ ആശങ്കവേണ്ട'

സ്വന്തം ലേഖകൻUpdated: Monday Oct 4, 2021

ന്യൂഡൽഹി > കർഷകരെ അടിച്ചൊതുക്കാൻ ആഹ്വാനം ചെയ്‌ത ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും വിവാദമാകുന്നു. ‘സമരം ചെയ്യുന്ന കർഷകരെ ലാത്തികൾ കൈയിലെടുത്ത്‌ നേരിടണം’–- എന്ന്‌ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നു.

സർക്കാർ അനുകൂല കർഷകരോടാണ്‌ ഖട്ടറിന്റെ ആഹ്വാനം. ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ആലോചിക്കേണ്ടെന്നും, ജാമ്യം ലഭിക്കുന്ന കാര്യത്തിൽ ആശങ്ക വേണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്‌.

കർഷകരെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം ബിജെപിയുടെ ഹിംസാത്മക മനോഭാവമാണ്‌ പ്രദർശിപ്പിക്കുന്നതെന്ന്‌ സംയുക്ത കിസാൻ മോർച്ച. പ്രസ്‌താവന പിൻവലിച്ച്‌ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിക്കണമെന്നും കർഷകനേതാക്കൾ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top