ന്യൂഡൽഹി > കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകരുടെ റാലി ആരംഭിച്ചു. രാവിലെ 11 ന് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻ മൊള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തു. 26നു റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടത്താൻ ലക്ഷ്യമിടുന്ന സമാന്തര പരേഡിന്റെ റിഹേഴ്സലും ഇന്നു നടത്തും.
ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ രണ്ടായിരത്തോളം ട്രാക്ടറുകളും രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് അഞ്ഞൂറോളം ട്രാക്ടറുകളും റാലിയിൽ പങ്കെടുക്കുന്നുണ്ട്. രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള റാലി തടയാനുള്ള നീക്കം പൊലീസ് നേരത്തെ നീക്കം ആരംഭിച്ചിരുന്നു. സമരക്കാരെ ഡൽഹിയിലേക്കു നീങ്ങാൻ അനുവദിക്കാതെ ദേശീയപാതകളിൽ ബാരിക്കേഡുകൾ നിരത്തി തടയുമെന്നാണ് പറഞ്ഞിട്ടുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..