02 March Tuesday

കര്‍ഷക സമരം: ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയം; 19 ന് വീണ്ടും ചര്‍ച്ച

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

ന്യൂഡല്‍ഹി> കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ കേന്ദ്രവുമായി നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ച പരാജയം. മൂന്നു നിയമങ്ങളും പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി നിലവില്‍ മരവിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചത്. എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംഘടനകള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു

നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാനും കാര്‍ഷിക നിയമത്തെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ നടന്ന ഒമ്പതാംവട്ട ചര്‍ച്ചയിലും പ്രതീക്ഷയില്ലെന്ന് നേരത്തെ തന്നെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കര്‍ണാലിലെ സംഘര്‍ഷത്തില്‍ ആയിരത്തോളം കര്‍ഷകര്‍ക്കെതിരെ ഹരിയാന പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിച്ചു. 19-ാം തീയതി വീണ്ടും ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്.

പഞ്ചാബില്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിനെതിരെ ആരംഭിച്ച എന്‍.ഐ.എ റെയ്ഡിനെതിരെ കര്‍ഷക സംഘടനകള്‍ പ്രതിഷേധം അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top