18 February Monday

മുൻപേ നടന്ന കേരളം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

തിരുവനന്തപുരം>1960‐61ൽ കേരളം, ഒഡിഷ  നിയമസഭാ തെരഞ്ഞെടുപ്പിലൂടെയാണ്‌ സ്ഥാനാർഥികളുടെ പേരും പാർടിയും ചിഹ്നവും രേഖപ്പെടുത്തിയ ബാലറ്റ്‌ പേപ്പറിലേക്കുള്ള മാറ്റം. ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രം രാജ്യത്താദ്യമായി  പരീക്ഷിച്ചതും കേരളത്തിലാണ‌്. 1982ലെ ഉപതെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പറവൂർ നിയോജകമണ്ഡലത്തിൽ. മണ്ഡലത്തിലെ 123 ബൂത്തൽ  50 ഇടത്താണ‌് പരീക്ഷണാടിസ്ഥാനത്തിൽ വോട്ടിങ്‌ യന്ത്രം ഉപയോഗിച്ചത്‌.  സമാധാനപരമായി തെരഞ്ഞെടുപ്പ‌് നടക്കുന്ന ചെറിയ മണ്ഡലമെന്നതിനാലാണ്‌ പറവൂരിന്‌ നറുക്കുവീണത്‌. 

വോട്ടിങ്‌ യന്ത്രം കോടതിയിൽ


സിപിഐ നേതാവ്‌ ശിവൻപിള്ളയും കോൺഗ്രസിലെ എ സി ജോസും തമ്മിലായിരുന്നു പറവൂരിലെ പ്രധാന മത്സരം. ശിവൻപിള്ള തെരഞ്ഞെടുപ്പിനു മുൻപ്‌ തന്നെ വോട്ടിങ് യന്ത്രത്തിനെതിരെ നൽകിയ പരാതി ഹൈക്കോടതി തള്ളി. കോൺഗ്രസ‌് വോട്ടിങ‌് യന്ത്രത്തെ അനുകൂലിക്കുകയായിരുന്നു.  ശിവൻപിള്ള രണ്ടായിരത്തിൽപ്പരം വോട്ടുകൾക്ക്‌ വിജയിച്ചതോടെ കോൺഗ്രസ്‌ വോട്ടിങ്‌ യന്ത്രത്തിനെതിരെ രംഗത്തുവന്നു. വോട്ടിങ് യന്ത്രത്തിന്റെ ആധികാരികത ചോദ്യംചെയ്‌ത എ സി ജോസിന്റെ പരാതി ഹൈക്കോടതി തള്ളി. തുടർന്ന്‌  സുപ്രീം കോടതിയെ സമീപിച്ചു.  തെരഞ്ഞെടുപ്പ്‌  റദ്ദാക്കി.  പുതിയ രീതി അവലംബിക്കാൻ നിയമഭേദഗതി ആവശ്യമാണെന്ന്‌ പറഞ്ഞ കോടതി ഇലക്‌ട്രോണിക്‌ വോട്ടിങ്‌ നടന്ന 50 ബൂത്തുകളിലും റീപോളിങ്ങിന്‌ ഉത്തരവിട്ടു. രണ്ട് വർഷത്തിനുശേഷം ബാലറ്റ്‌ ഉപയോഗിച്ച്‌ നടന്ന റീപോളിങ്ങിൽ ഫലം മാറി. 2000ൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എ സി ജോസിനായിരുന്നു വിജയം.


പ്രധാന വാർത്തകൾ
 Top