25 March Monday

അടിവേരില്ലാത്ത അഭിപ്രായ സർവേകൾ

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

ന്യൂഡല്‍ഹി> തെരഞ്ഞെടുപ്പിന‌ു മുന്നോടിയായി മാധ്യമങ്ങൾ പുറത്ത‌ുവിടുന്ന അഭിപ്രായ സർവേകൾ വിശ്വസനീയമാണോ? അല്ല എന്നാതാണ‌് വാസ‌്തവം. തെരഞ്ഞെടുപ്പ‌് ചരിത്രം പരിശോധിച്ചാൽ ഇത‌് വ്യക്തമാകും. 2004, 2009, 2014 പൊതുതെരഞ്ഞെടുപ്പുകളിലെല്ലാം അടിവേരില്ലാത്ത അഭിപ്രായ സർവേഫലങ്ങളാണ‌് പുറത്തുവന്നത‌്.
    
എല്ലാ പ്രവചനങ്ങളിലും ബിജെപി ചായ‌്‌വ‌്  പ്രകടമാണ‌്. രാജ്യത്തെ 206 പാർലമെന്റ‌് മണ്ഡലങ്ങളിലും 80 ശതമാനം ഗ്രാമീണ മേഖലകളിലും സാംപിൾ സർവേ നടത്തിയെന്ന‌് അവകാശപ്പെട്ട ഇന്ത്യൻ എക‌്സ‌്പ്രസ‌്–-എൻഡിടിവി ഫലം എൻഡിഎക്ക‌് വമ്പൻ വിജയമാണ‌് 2004ൽ പ്രവചിച്ചത‌്. 287 മുതൽ 307 സീറ്റ‌് എൻഡിഎക്ക‌് പ്രവചിച്ചപ്പോൾ യുപിഎക്ക‌് 95 മുതൽ 105 സീറ്റ‌്.  സഹാറ–- സ്റ്റാർ ന്യൂസ‌് സർവേകളിൽ 15 ശതമാനം സീറ്റ‌് വർധനയാണ‌് എൻഡിഎക്ക‌്  പ്രവചിച്ചത‌്. യുപിഎക്ക‌് എട്ട‌് ശതമാനം  നഷ്ടവും.

ഇടതുപക്ഷത്തിന്‌  ചരിത്രവിജയം

2004ലെ സർവേകളിൽ പ്രധാനമായും അബദ്ധങ്ങൾ കടന്നുകൂടിയത‌് കേരളം, ബംഗാൾ, ഉത്തർപ്രദേശ‌് സംസ്ഥാനങ്ങളിലാണ‌്. അഭിപ്രായ സർവേകളിൽ ഒന്നിൽപ്പോലും ഇടതുപക്ഷ വിജയം പ്രവചിക്കപ്പെട്ടിരുന്നില്ല. എന്നാൽ, കേരളത്തിലെ 18 സീറ്റും നേടി  64 സീറ്റുമായി ലോക‌്സഭയിലെ നിർണായക ശക്തിയായി സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷം  മാറി. നിരവധി ജനപക്ഷ നയരൂപീകരണങ്ങൾക്ക‌് യുപിഎ സർക്കാർ നിർബന്ധിതമാക്കപ്പെട്ടത‌് ഇടതുപക്ഷത്തിന്റെ ഈ ശക്തിയുടെ ഫലമായിരുന്നു.


പ്രധാന വാർത്തകൾ
 Top