23 March Saturday

എവിടെ വിശ്വാസ്യത?

പി ആർ ചന്തുകിരൺUpdated: Monday Feb 4, 2019

ന്യൂഡൽഹി > തെരഞ്ഞെടുപ്പുകൾക്ക‌ുമുമ്പുള്ള അഭിപ്രായ സർവേകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ‌്. ഇതേത്തുടർന്നാണ‌് തെരഞ്ഞെടുപ്പു സർവേകൾക്ക‌് നിരോധനം ഏർപ്പെടുത്തുന്നതിനെപ്പറ്റി തെരഞ്ഞെടുപ്പ‌് കമീഷൻ ചർച്ച തുടങ്ങിയത‌്.    1997ലാണ‌് എക‌്സിറ്റ‌് പോളുകളും അഭിപ്രായ സർവേകളും നിയന്ത്രിക്കുന്നതിനെക്കുറിച്ച‌് തെരഞ്ഞെടുപ്പ‌് കമീഷൻ ആദ്യമായി ചർച്ച നടത്തുന്നത‌്. മുഖ്യ തെരഞ്ഞെടുപ്പ‌ു കമീഷണറായിരുന്ന ഡോ. എം എസ‌് ഗിൽ എല്ലാ രാഷ്ട്രീയ പാർടികളോടും അഭിപ്രായങ്ങൾ ആരാഞ്ഞു. അഭിപ്രായ സർവേകൾ നടത്തുന്നത‌് അശാസ‌്ത്രീയമാണെന്നും അവർ സ്വീകരിക്കുന്ന സാമ്പിളുകളുടെ എണ്ണവും സ്വഭാവവും വിശ്വാസ്യയോഗ്യമല്ലെന്നുമാണ‌് പ്രധാന ദേശീയ പാർടികൾ നിലപാടെടുത്തത‌്. 

തുടർന്ന‌് തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ അഭിപ്രായ സർവേ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന‌് മാധ്യമങ്ങളെ കമീഷൻ വിലക്കി. മാത്രമല്ല, എത്ര വോട്ടർമാരിൽനിന്ന‌് അഭിപ്രായം തേടി, എന്ത‌് മാർഗമാണ‌് സർവേയ‌്ക്ക‌് ഉപയോഗിച്ചത‌്, ഏജൻസിയുടെ പശ്ചാത്തലം എന്നിവയും ഫലത്തോടൊപ്പം പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചു. ഇത്തരം ഒരു നിർദേശം നൽകാൻ കമീഷന‌് ഭരണഘടനാപരമായ അവകാശമില്ലെന്ന‌ു കണ്ട‌് 1999ൽ സുപ്രീംകോടതി വിലക്ക‌് ഒഴിവാക്കി.

2004ൽ  ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്തിയതിനെത്തുടർന്ന‌് എക‌്സിറ്റ‌് പോളുകൾക്ക‌് കമീഷൻ സമയ നിയന്ത്രണം ഏർപ്പെടുത്തി. 2013ൽ അഭിപ്രായ സർവേകൾ തെരഞ്ഞെടുപ്പ‌് വിജ്ഞാപനംമുതൽ അവസാന പോളിങ‌് ദിനംവരെ പ്രസിദ്ധപ്പെടുത്തരുതെന്ന ആവശ്യം കമീഷൻ വീണ്ടും ഉന്നയിച്ചു. ബിജെപി മാത്രം അത‌് അംഗീകരിച്ചില്ല. നിയമമന്ത്രാലയത്തിന്റെ പരിഗണനയ‌്ക്കു നൽകിയ വിഷയത്തിൽ എൻഡിഎ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
 


പ്രധാന വാർത്തകൾ
 Top