14 May Friday
മദ്രാസ്‌ ഹൈക്കോടതി പരാമർശം 
വാർത്തയായത്‌ ക്ഷീണംചെയ്‌തു

വാക്കാൽ പരാമർശങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌ വിലക്കണമെന്ന് തെരഞ്ഞെടുപ്പ്‌ കമീഷൻ സുപ്രീംകോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021


ന്യൂഡൽഹി
മദ്രാസ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ റിപ്പോർട്ട്‌ ചെയ്യുന്നതിൽനിന്ന്‌ മാധ്യമങ്ങളെ തടയണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ്‌ കമീഷൻ സുപ്രീംകോടതിയില്‍. തമിഴ്‌നാട്ടിൽ കോവിഡ്‌ മാനദണ്ഡലംഘനം സംബന്ധിച്ച ഹര്‍ജിയില്‍ ഈ മാസം 26ന്‌ ഹൈക്കോടതി നടത്തിയ പരാമര്‍ശം  മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട്‌ ചെയ്തിരുന്നു. ദേശീയതലത്തില്‍ ഇത് വലിയ ചര്‍ച്ചയായതോടെയാണ് തെരഞ്ഞെടുപ്പ്കമീഷന്റെ നടപടി.‘തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ രാജ്യത്തെ കോവിഡ്‌ സാഹചര്യങ്ങൾ ഇത്രയും വഷളാക്കിയതെന്നും അവർക്ക്‌ എതിരെ കൊലക്കുറ്റം ചുമത്തിയാൽ തെറ്റില്ലെന്നും’ ആയിരുന്നു പരാമര്‍ശം.

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ എതിരെ കൊലപാതകക്കുറ്റത്തിന്‌ കേസെടുക്കണമെന്ന്‌ ചിലർ പരാതി നൽകി. ഭരണഘടനാസ്ഥാപനമെന്ന നിലയിൽ തെരഞ്ഞെടുപ്പ്‌ കമീഷന്റെ പ്രതിച്ഛായയെ കരിവാരിത്തേയ്‌ക്കുന്ന സംഭവങ്ങളാണ്‌ ഉണ്ടായത്‌. ഈ സാഹചര്യത്തിൽ കോടതി ഉത്തരവിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അല്ലാതെ വാക്കാൽ നടത്തുന്ന പരാമർശങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നതിൽനിന്ന്‌ മാധ്യമങ്ങളെ വിലക്കണമെന്നും തെരഞ്ഞെടുപ്പ്‌ കമീഷൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top