25 May Monday

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഉടന്‍ ഇന്ത്യയിലെത്തിക്കണം: എളമരം കരീം എംപി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 11, 2020

ന്യൂഡല്‍ഹി > കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയും ഇറാനും ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കമുള്ളവരെ എത്രയും വേഗം ഇന്ത്യയിലേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് എളമരം കരീം എംപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും നാട്ടിലേക്ക് അവധിയില്‍ വന്ന പ്രവാസികള്‍ക്ക് തിരിച്ചു അവിടങ്ങളിലേക്ക് എത്തിച്ചേരാന്‍ പറ്റാത്ത സാഹചര്യവും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ അവരുടെ ജോലി സംരക്ഷിക്കാനും സുരക്ഷിതമായി തിരികെ പോകാനും സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമാണ്.

കേരള മുഖ്യമന്ത്രി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയ ഈ വിഷയങ്ങളില്‍ അടിയന്തിരമായി കേന്ദ്രം ഇടപെടണമെന്നും എളമരം കരീം അഭ്യര്‍ത്ഥിച്ചു.  കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായുള്ള സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയ്ക്കുമേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.


പ്രധാന വാർത്തകൾ
 Top