31 March Tuesday

ഡിവൈഎഫ്‌ഐ മാർച്ച്‌ തടഞ്ഞു; കോൺഗ്രസ്സ് ദേശീയ നേതൃത്വം മഹാരാഷ്ട്രയിൽ ഇടപെടണം: അഡ്വ. മുഹമ്മദ്‌ റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

മുംബൈ > ഡിവൈഎഫ്‌ഐ മാർച്ചിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന മഹാരാഷ്‌ട്ര സർക്കാരിന്‌ യോഗി സർക്കാരിന്റെ സമാന ശൈലിയാണെന്ന്‌ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ മുഹമ്മദ്‌ റിയാസ്‌. എൻപിആർ നടപടികൾ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ നടത്തുന്ന യൂത്ത് മാർച്ചിനെ പൊലീസിനെ ഉപയോഗിച്ച് ഭീകരമാവിധം അടിച്ചമർത്താനാണ് ശിവസേന- എൻസിപി- കോൺഗ്രസ്  സർക്കാർ ശ്രമിക്കുന്നത്. ഇത്‌  അവസാനിപ്പിച്ച്‌ എൻപിആർ  നടപടികൾ  നിർത്തിവയ്ക്കാൻ  സർക്കാരിനോട് കോൺഗ്രസ്സ് ദേശീയ നേതൃത്വം ആവശ്യപ്പെടണമെന്നും റിയാസ് പറഞ്ഞു. 

എൻപിആർ നടപടികൾ  നിർത്തിവയ്ക്കുക,  കൂടുതൽ തൊഴിലവസരങ്ങൾ നൽകുക, വിദ്യാഭ്യാസം സൗജന്യമാക്കുക  എന്നീ ആവശ്യങ്ങൾ ഉയർത്തി നടക്കുന്ന നാല് ദിവസത്തെ മാർച്ച്‌ ആദ്യ രണ്ട് ദിവസവും പൊലീസ് തടഞ്ഞിരുന്നു. ഒന്നാം ദിവസം ഉറനിൽ മാർച്ച്‌ ഉദ്ഘാടനം ചെയ്യാനെത്തിയ മുഹമ്മദ്  റിയാസിനെ പൊലീസ് കയ്യേറ്റം ചെയ്‌ത്‌ അറസ്റ്റ് ചെയ്‌ത്‌ പിന്നീട് വിട്ടയക്കുകയായിരുന്നു.

ഇന്ന് രാവിലെ മുതൽ പ്രവർത്തകർ ഇന്നലെ താമസിച്ചിരുന്ന ബിടിആർ ഭവൻ പൊലീസ് വളഞ്ഞ്‌  മാർച്ചിനെ മുന്നോട്ട് പോകാൻ അനുവദിച്ചില്ല. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.


പ്രധാന വാർത്തകൾ
 Top