21 July Sunday

ഡോക്ടര്‍മാരുടെ സമരം കൂടുതൽ ശക്തം ; പ്രശ്നം വഷളാക്കിയത് മമത ബാനർജിയുടെ കടുംപിടിത്തം

ഗോപിUpdated: Sunday Jun 16, 2019



കൊൽക്കത്ത
തൊഴില്‍ ചെയ്യാന്‍ സുരക്ഷിതത്വം തേടി പശ്ചിമബംഗാളിലെ ഡോക്ടർമാരുടെ സമരം ആറാംദിവസവും ശക്തം.  എല്ലാ മെഡിക്കൽ കോളേജുകളും സർക്കാർ- ആശുപത്രികളും നിശ്ചലം. മുഖ്യമന്ത്രി മമത ബാനർജിയുടെ കടുംപിടിത്തമാണ് പ്രശ്നം വഷളാക്കിയത്. മെഡിക്കൽ കോളേജ്- പ്രൊഫസർമാരുൾപ്പെടെ 850ലധികം പേര്‍ ഇതുവരെ രാജി നല്‍കി. മമതയുടെ അടുത്ത ബന്ധുകൂടിയായ ഡോക്ടറും മന്ത്രി ബോബി ഹക്കിമിന്റെ ഡോക്ടറായ മകളും സമരത്തെ പിന്തുണച്ചത‌്- തിരിച്ചടിയായി. 

കഴിഞ്ഞയാഴ്-ച എൻആർഎസ്- മെഡിക്കൽ കോളേജിൽ ഒരു മതപുരോഹിതൻ മരിച്ചതിനെ തുടർന്ന്‌ അയാളുടെ അനുയായികളും തൃണമൂൽ പ്രവർത്തകരും ആശുപത്രി അടിച്ചുതകർത്ത‌് ഡോക്ടർമാരെ ക്രൂരമായി മർദിച്ചു. പരിക്കേറ്റ ജൂനിയർ ഡോക്ടർമാരിൽ നാലുപേരുടെ നില ഗുരുതരമാണ്. അക്രമകാരികളെ പിന്തുണയ്-ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്-. ഇതോടെയാണ് സമരം ദേശവ്യാപകമായി പടര്‍ന്നത്. മുഖ്യമന്ത്രി ചർച്ചയ്-ക്ക്- ക്ഷണിച്ചെങ്കിലും സമരക്കാർ നിരസിച്ചു. സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കൊൽക്കത്തയിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖർ അണിനിരന്ന പ്രകടനം നടന്നു. ദേശീയതലത്തിൽ ഡോക്ടർമാരുടെ വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

പണിമുടക്ക‌് ശക്തമായ പശ‌്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനസർക്കാരിൽനിന്ന‌് റിപ്പോർട്ട‌് തേടി.  രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രതിനിധികള്‍ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി. ഡൽഹി മെഡിക്കൽ അസോസിയേഷനും മന്ത്രിയെ കണ്ടു.


പ്രധാന വാർത്തകൾ
 Top