17 January Sunday

കൂടുതൽ കർഷകർ ഡൽഹിയിലേക്ക്‌; പഞ്ചാബ്‌, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന്‌ വൻ പങ്കാളിത്തം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

ന്യൂഡൽഹി > കേന്ദ്രസർക്കാറി​െൻറ മൂന്ന്​ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച്​ വിവിധ സംസ്​ഥാനങ്ങളിലെ കർഷകർ രാജ്യതലസ്​ഥാനത്തേക്ക്​ നടത്തുന്ന 'ഡൽഹി ചലോ മാർച്ച്​' പങ്കാളിത്തംകൊണ്ട്‌ ചരിത്രമാകുന്നു​. സമരം അടിച്ചമർത്താൻ പൊലീസ്​ ശ്രമിക്കുന്ന​തിനെ തുടർന്ന്​ ​കൂടുതൽ കർഷകർ ഡൽഹിയിലേക്ക്​ എത്തുമെന്നാണ്​ വിവരം. രാജ്യം ഇതുവരെ കാണാത്ത തരത്തിലുള്ള പങ്കാളിത്തമാണ്‌ പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും സമരത്തിന്‌ ലഭിക്കുന്നത്‌.

ഉത്തർപ്രദേശ്‌ പൊലീസിന്റെ അടിച്ചമർത്തൽ ശ്രമങ്ങൾനേരിടുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകരെ സമരത്തിൽ പങ്കാളികളാക്കാനാണ്‌ യുപി, ഉത്തരാഖണ്ഡ്‌ കർഷകരുടെ ശ്രമം.

കേന്ദ്ര സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട്‌ പരിഹാരം കാണണമെന്ന്‌ കിസാൻസഭ അടക്കമുള്ള കർഷക സംഘടനകൾ ആവശ്യപ്പെട്ടു. സമരം തലസ്ഥാനത്ത്‌ എത്തുന്നതിന്‌ മുമ്പേ ന്യയമായ ആവശ്യങ്ങൾ അംഗീകരിക്കണം. യുപി പൊലീസ്‌ തടഞ്ഞുവച്ചിരിക്കുന്ന കർഷകരെ ഉടനെ അതിർത്തി കടക്കാൻ അനുവദിക്കണം. ഉത്തരാഖണ്ഡിൽനിന്നുമുള്ള കർഷകരെയും യുപി പൊലീസ്‌ തടഞ്ഞ്‌ വച്ചിരിക്കുകയാണ്‌. അടിച്ചമർത്താൻ നോക്കുന്തോറും കൂടുതൽ കർഷകർ ഡൽഹിയിലേക്ക്‌ മാർച്ച്‌ ചെയ്യാൻ ഒരുങ്ങുകയാണ്‌. കിസാൻ സംഘർഷ്‌ കോർഡിനേഷൻ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

അരലക്ഷത്തോളം പേരാണ്​ നിലവിൽ രാജ്യതലസ്​ഥാനത്തേക്ക്​ തിരിച്ചിരിക്കുന്നത്​. വ്യാഴാഴ്​ചയും വെള്ളിയാഴ്​ചയും കർഷകർക്ക്​ നേ​രെ ഗ്രനേഡും കണ്ണീർ വാതകവും ജലപീരങ്കിയും പൊലീസ്​ പ്രയോഗിച്ചിരുന്നു. കർഷകർ പിന്മാറാൻ തയാറാ​ല്ലെന്ന്​ അറിയിച്ചതോടെ ഡൽഹിയിലെ ബുരാരിയിലെ ​ൈമതാനത്ത്​ പ്രവേശിക്കാൻ പൊലീസ്​ അനുമതി നൽകി. അതേസമയം പ്രതിഷേധിക്കുന്ന കർഷകർക്ക്​ ആവശ്യമായ സഹായം ചെയ്​തു നൽകാൻ ഡൽഹി സർക്കാർ അധികൃത​രോട്​ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top